കൊട്ടാരക്കര : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോൺഗ്രസ് ഓഫിസിന് മുന്നിൽ നിന്നു തുടങ്ങിയ പ്രകടനം പുലമണിൽ അവസാനിച്ചു. നരേന്ദ്രമോദിയുടെ കോലവുമായി പ്രകടനം നടത്തി കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ ജി അലക്സ് നേതൃത്വം നൽകിയ പ്രകടനത്തിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.