Asian Metro News

ആർദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

 Breaking News

ആർദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

ആർദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു
March 27
14:28 2023

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകി വരുന്നത്. 2021-22 വർഷത്തിൽ ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

             ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജനം എന്നീ ഘടകങ്ങളാണ് പുരസ്‌കാരത്തിനായി വിലയിരുത്തിയത്.

ആർദ്രകേരളം പുരസ്‌കാരം 2021-22 ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകൾ

സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം

  1. ജില്ലാ പഞ്ചായത്ത് – കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
  2. മുൻസിപ്പൽ കോർപ്പറേഷൻ – തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
  3. മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി,എറണാകുളം ജില്ല

(10 ലക്ഷം രൂപ)

  1. ബ്ലോക്ക് പഞ്ചായത്ത് – മുളന്തുരുത്തി,എറണാകുളം ജില്ല

(10 ലക്ഷം രൂപ)

  1. ഗ്രാമ പഞ്ചായത്ത് – ചെന്നീർക്കര,പത്തനംതിട്ട ജില്ല

(10 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം

  1. ജില്ലാ പഞ്ചായത്ത് – പാലക്കാട് ജില്ല (5 ലക്ഷം രൂപ)
  2. മുൻസിപ്പൽ കോർപ്പറേഷൻ – കൊല്ലം ജില്ല (5 ലക്ഷം രൂപ)
  3. മുനിസിപ്പാലിറ്റി – കരുനാഗപ്പളളി,കൊല്ലം ജില്ല (5 ലക്ഷം രൂപ)
  4. ബ്ലോക്ക് പഞ്ചായത്ത് – നെടുങ്കണ്ടം,ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)
  5. ഗ്രാമ പഞ്ചായത്ത് – പോത്തൻകോട്,തിരുവനന്തപുരം (7 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം

  1. ജില്ലാ പഞ്ചായത്ത് – കോട്ടയം ജില്ല (3 ലക്ഷം രൂപ)
  2. മുനിസിപ്പാലിറ്റി – വൈക്കം,കോട്ടയം ജില്ല (3 ലക്ഷം രൂപ)
  3. ബ്ലോക്ക് പഞ്ചായത്ത് – ശാസ്താംകോട്ട,കൊല്ലം ജില്ല (3 ലക്ഷം രൂപ)
  4. ഗ്രാമ പഞ്ചായത്ത് – കിനാന്നൂർ കരിന്തളം,കാസർഗോഡ് ജില്ല

(6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാർഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം കിളിമാനൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാട്ടാക്കട (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പനവൂർ (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം കല്ലുവാതുക്കൽ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ആലപ്പാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം വെസ്റ്റ് കല്ലട (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം ഓമല്ലർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വടശ്ശേരിക്കര (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ഏഴംകുളം (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം എഴുപുന്ന (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പനവളളി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മാരാരിക്കുളം നോർത്ത് (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മാഞ്ഞൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വാഴൂർ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മറവൻതുരുത്ത് (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം അറക്കുളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കൊന്നത്തടി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കോടിക്കുളം (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പൈങ്കോട്ടൂർ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കുമ്പളം (2 ലക്ഷം രൂപ)

ത്യശ്ശൂർ

ഒന്നാം സ്ഥാനം പുന്നയൂർകുളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കൈപ്പറമ്പ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മണലൂർ (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം വെളളിനേഴി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മുതുതല (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം വടകരപതി (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം പോരൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വഴിക്കടവ് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പെരുമന ക്ളാരി (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം പനങ്ങാട് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം അരികുളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കടലുണ്ടി (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂൽപ്പൂഴ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കണിയാമ്പറ്റ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം വെളളമുണ്ട (2 ലക്ഷം രൂപ)

കണ്ണൂർ

ഒന്നാം സ്ഥാനം കോട്ടയം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ധർമ്മടം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)

കാസർഗോഡ്

ഒന്നാം സ്ഥാനം കയ്യൂർ ചീമേനി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ബളാൽ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മടിക്കൈ (2 ലക്ഷം രൂപ)

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment