കൊട്ടാരക്കര : കലയപുരത്ത് വച്ച് സ്കൂൾ വിദ്യാർത്ഥിനിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ. കഴിഞ്ഞദിവസം മാതാവ് മകളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നു വീട്ടിലേക്കുള്ള വഴിയെ വിട്ടശേഷം ജോലിക്ക് പോയ സമയം ബൈക്കിൽ എത്തിയ പ്രതി മുൻപരിചയ ഭാവം നടിച്ചു പെൺകുട്ടിയുടെ അടുത്തേക്ക് എത്തുകയും സ്നേഹത്തോടുകൂടി സംസാരിച്ചു ദേഹത്ത് കടന്നു പിടിക്കുകയും ചെയ്തു. പ്രതി കലയപുരം ചൂരവിള വടക്കേതിൽ വീട്ടിൽ ചന്ദ്രൻ (48)യാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര ഐഎഫ്എച്ച്ഓ പ്രശാന്ത്, വി എസ് എസ് ഐ സുദർശനൻ, സി പി ഓ മാരായ നഹാസ്, ഷിബു കൃഷ്ണൻ, സലിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
