സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷനാളെ : ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും

March 08
11:33
2023
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഇത്തവണ 4,19,362 വിദ്യാർഥികളാണുള്ളത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,40,703 പേരും എയ്ഡഡ് സ്കൂളുകളിൽ 2,51,567 പേരുമാണ് പരീക്ഷ എഴുതുന്നത്. 27,092 പേർ അൺഎയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.
There are no comments at the moment, do you want to add one?
Write a comment