പിറവന്തൂർ : കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രമ്യ (30) മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
മൃതദേഹങ്ങൾ ഫയര്‍ ഫോഴ്സിന്റേയും നാട്ടുകാരുടേയും സഹായത്തോടെ കരക്കടുപ്പിച്ചപ്പോള്‍ മൂന്ന് മൃതദേഹങ്ങളും തമ്മിൽ മുറുക്കി കെട്ടിയ നിലയിൽ ആയിരുന്നു. ഭർത്താവ് സജി ചാക്കോ വിദേശത്താണ്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. കൊല്ലം, കൊട്ടാരക്കര ബസ് ടിക്കറ്റുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
