ദുബായ്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി യുഎഇ. ഏറ്റവും നീണ്ട ബഹിരാകാശ ദൗത്യത്തിന് ശാസ്ത്രജ്ഞനെ അയക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി. യുഎഇ ശാസ്ത്രജ്ഞന് സുല്‍ത്താല്‍ അല്‍ നെയാദി അടക്കം നാല് ശാസ്ത്രജ്ഞരുമായി സ്പെയ്സ് എക്സ് – ഫാല്‍ക്കണ്‍ -9 റോക്കറ്റ്, ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.. 24 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം ക്രൂ-6 എന്‍ഡവര്‍ പേടകം നാളെ രാവിലെ ബഹിരാകാശ നിലയത്തിൽ എത്തും. ആറുമാസമാണ് സംഘം ബഹിരാകാശ നിലയത്തില്‍ തങ്ങുക.
