ചെന്നെെ : മദ്രാ സ്ക്രിസ്ത്യൻ കോളേജ് ഒന്നാം വർഷ BSC സൈക്കോളജി വിദ്യാർത്ഥിനി നിഖിത .കെ . സിബി (19) ചെന്നൈ താമ്പരത്തിനടുത്ത് ട്രെയിൻ ഇടിച്ചു മരിച്ചു. പുത്തൂർ നെല്ലിപ്പള്ളിൽ സിബി പാപ്പച്ചന്റെ മകളാണ് നിഖിത. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ എത്തിയതു ശ്രദ്ധിക്കാൻ കഴിയാതെ പോയതാണ് അപകടത്തിനു കാരണമായതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാളെ പോസ്റ്റു മാർട്ടത്തിനു ശേഷം മൃതശരീരം നാട്ടിലെത്തിക്കുന്നതും തുടർന്ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
