Asian Metro News

നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 50,461 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

 Breaking News
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...

നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 50,461 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 50,461 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു
February 23
09:37 2023

അതിദാരിദ്ര്യ കുടുംബങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാതെ പോയവരുണ്ടെങ്കിൽ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉടൻ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ തന്നെ ആ കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് വിതരണം ചെയ്യുന്നതായിരിക്കും.  ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം,’ മന്ത്രിസഭയുടെ മൂന്നാമത് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അരലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2,89,860 മുൻഗണനാ കാർഡുകൾ ഈ സർക്കാറിന്റെ കാലത്ത് ഇതുവരെ വിതരണം ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനർഹർ കൈവശം വെച്ച ഒന്നേമുക്കാൽ ലക്ഷം കാർഡുകൾ സറണ്ടർ ചെയ്യുകയുണ്ടായി. പിഴയോ ശിക്ഷയോ ചുമത്താതെ തന്നെയാണ് അനർഹർ അവർ കൈവശം വെച്ചിരുന്ന മുൻഗണനാ കാർഡുകൾ തിരികെ ഏൽപ്പിച്ചത്. ഈ കാർഡുകൾ അർഹരായവർക്ക് കൈമാറി. ഇതിനുപുറമേ 3,34,431 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ സാധിച്ചു.  ഇതൊക്കെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രതയിലേക്ക് നാടിനെ നയിക്കാൻ സഹായിക്കുന്ന നടപടികളാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാരിന്റെ ആറേ മുക്കാൽ വർഷം കൊണ്ട് പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ 10,000 കോടിയിൽ കൂടുതൽ തുക ചെലവഴിച്ചു. ഇന്ന് ഇന്ത്യയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ബജറ്റിൽ 2000 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചുനിർത്താനായി വകയിരുത്തിയത്.  പുതിയതും നവീകരിച്ചതുമായ 85 സപ്ലൈകോ വിപണന ശാലകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആരംഭിച്ചത്.  നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിപണിയിൽ ഇടപെടുകയും അതിന്റെ ഫലം ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

സർക്കാറിന്റെ മൂന്നാം നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി പുനർഗേഹം പദ്ധതിയിൽ വിവിധ ജില്ലകളിൽ ഭവനങ്ങളുടെ താക്കോൽദാനം നടന്നുവരുന്നു.  ലൈഫ് പദ്ധതിയിൽ 20,000 വീടുകൾ ഈ ഘട്ടത്തിൽ സാധ്യമാകും. 500 ഏക്കർ തരിശുഭൂമിയിൽ കൃഷി ഇറക്കാനാണ് സഹകരണ വകുപ്പിന്റെ പദ്ധതി. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളി’ലൂടെ 2,60,000 പ്രത്യക്ഷ തൊഴിലവസരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ ഉൽപന്നങ്ങളുടെ വിതരണത്തിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു.  ഇങ്ങരത്തിൽ സമഗ്രമായ ഒട്ടേറെ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുക, നാടിനെ മുന്നോട്ടു നയിക്കുക എന്നതാണ് ഈ പദ്ധതികളുടെ  ലക്ഷ്യം. നേരത്തെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്ത കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ഇനി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തി സമർപ്പിക്കാനുള്ള അതിദാരിദ്ര കുടുംബങ്ങളുടെ അപേക്ഷ ഒഴികെ ബാക്കി എല്ലാ അതിദാരിദ്ര്യ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 73,278 മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിശോധിച്ചതിലാണ് 50,461 പേരെ സംസ്ഥാന അടിസ്ഥാനത്തിൽ അർഹതയുള്ളതായി കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ പല നിലപാടുകളും കേരളത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എങ്കിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമകളുടെയും റേഷൻ കാർഡ് അംഗങ്ങളുടെയും ആധാർ ലിങ്കിംഗ് 100 ശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം എന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇതിന്റെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് മുഖ്യമന്ത്രിയിൽ നിന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ  ഡോ. ഡി സജീവ് ബാബു ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിൽ ആണ് ആധാർ ലിങ്കിംങ്ങ് പ്രവർത്തി ആദ്യം  പൂർത്തിയായത്. കേരള റേഷൻ വ്യാപാരികളുടെ ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ് പോർട്ടൽ ഗതാഗതമന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണന നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച ഉദാഹരണമാണ് അരലക്ഷം പേർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ പോർട്ടൽ നിലവിൽ വന്നതോടെ വ്യാപാരികൾക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങാതെ കാര്യങ്ങൾ സാധിക്കാനാകും. തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാനും കഴിയും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, റേഷനിംഗ് കൺട്രോളർ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment