കൊട്ടാരക്കര : ജനദ്രോഹ ബജറ്റിനെതിരെ കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് അജു ജോർജിന്റെ നേതൃത്വത്തിൽ നിഷാദ്, ജയകൃഷ്ണൻ, ജിബിൻ കൊച്ചെഴിയികത്ത് , വിക്കി, തുടങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കൾ ധനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാൻ കാത്തുനിൽക്കുന്ന നേരം അതുവഴി കടന്നുവന്ന ഡെപ്യൂട്ടി സ്പീക്കറേ കരിങ്കൊടി കാണിക്കുകയും യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും . കൊട്ടാരക്കരയിൽ ധനമന്ത്രി ബാലഗോപാൽ പങ്കെടുത്ത ഒരു പൊതു പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ പവിജാ, നഹാസ്, ശോഭ പ്രശാന്ത്, ഷിബിലി എന്നീ നേതാക്കൾ കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചു.

തുടർന്നു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യത്തിൽ വിട്ടു. ജാമ്യത്തിൽ വിട്ട യൂത്ത് കോൺഗ്രസ് നേതാക്കളെ ഷാൾ അണിയിച്ച് കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും തുടർന്ന് നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു.