ചാത്തന്നൂർ : കിസ്മത്ത് എന്ന അതിതൊഴിലാളി സംഘടനയുടെയും കാരിറ്റസ് ഇന്ത്യയും, വിമുക്തിയുടെയും ദർശൻ സുരക്ഷ പ്രൊജക്ടിന്റെയും ( കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി ) സംയുക്തഭിമുഖ്യത്തിൽ ചാത്തന്നൂർ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്ത് എക്സ്സൈസ് ഓഫീസർ സോണി ജെയിംസൺ തൊഴിലാകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തൊഴിലാളികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചും ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നിലനിൽക്കുന്ന വ്യത്യസ്ത സംഘടനകളെ കുറിച്ചും കിസ്മത് പ്രൊജക്റ്റ് കോർഡിനേറ്റർ രേഷ്മ രാജു സംസാരിച്ചു. ദർശൻ സുരക്ഷ പ്രൊജക്റ്റ് ഇൽ നിന്ന് രാഗി ( ORW), മഹാദേവ് ( counsillor) ഒപ്പം Dr. നിതിനുമാണ് ക്യാമ്പ് നയിച്ചത്. നാട്ടുകാരുടെയും പങ്കാളിത്തം നിലനിർത്തിയ പരിപാടിയിൽ 170 ഓളം പേരാണ് പങ്കെടുത്തത്.