Asian Metro News

പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും

 Breaking News
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...

പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും

പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും
February 08
07:05 2023

സംസ്ഥാന ക്ഷീരകർഷക സംഗമമായ പടവ് 2023, ഫെബുവരി 10 മുതൽ 15 വരെ കേരള വെറ്റിനറി സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 13   രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദിച്ച കർഷകനുള്ള ക്ഷീര സഹകാരി അവാർഡ് സജു ജെ എസിന് മുഖ്യമന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ച ക്ഷീര സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് ദേവസ്വം പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്യും. മേഖലതല ക്ഷീരകർഷകരെ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ ആദരിക്കും.  ജില്ല തല ക്ഷീര സഹകാരികളെയും ചടങ്ങിൽ ആദരിക്കും.

 ഫെബ്രുവരി 10 രാവിലെ 10 മണിക്ക് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 9 30ന് സർക്കാരിന്റെ മൂന്നാംഘട്ട നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയുള്ള ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ  മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും.

ഫെബ്രുവരി 11 രാവിലെ 9.30ന്   സ്റ്റേറ്റ് ഡയറി എക്‌സ്‌പോയുടെ  ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനം നടൻ ജയറാം നിർവഹിക്കും. ജയറാമിന്റെ നേതൃത്വത്തിലുള്ള താളവിസ്മയം പരിപാടിയും അരങ്ങേറും.

ഫെബ്രുവരി 13 ന് നടക്കുന്ന ഘോഷയാത്ര റവന്യു വകുപ്പ് മന്ത്രി കെ രാജനും, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്യും. ക്ഷീര കർഷക സെമിനാർ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ക്ഷീര കലാസന്ധ്യയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ഫെബ്രുവരി 14ന് ക്ഷീര സംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശിൽപ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മികച്ച പരിപാലനം ആദായം എന്ന വിഷയത്തിൽ നടക്കുന്ന സംവാദ സദസ്സ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ക്ഷീരകർഷക മുഖാമുഖം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സഹകാരി സംഗമം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട മാധ്യമ അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. റവന്യുമന്ത്രി കെ രാജൻ, കെ ബാലചന്ദ്രൻ എം എൽ എ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ കൗശിഗൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഇതോടൊപ്പം ക്ഷീര അദാലത്ത്, ക്ഷീരോൽപ്പാദക -ശേഖരണ – വിതരണ കേന്ദങ്ങളും ഭവനങ്ങളും സന്ദർശിക്കുന്ന ക്ഷീര സ്പന്ദനം പരിപാടി,  സെമിനാറുകൾ, ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും ക്ഷീരസംഗമത്തിന്റെ ഭാഗമായി നടക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment