കൊട്ടാരക്കര റൂറൽ ജില്ലാ പ്രസിഡണ്ട് തുടങ്ങിയ ലളിതാംബിക അന്തർജ്ജനം ലൈബ്രറിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എസ്. ആർ. രമേശ് നിർവഹിച്ചു. പി അഭിലാഷ് അധ്യക്ഷനായി. ബാലസാഹിത്യ പുരസ്കാര ജേതാവ് അശോക് ഡിക്രൂസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കെ സന്തോഷ് കുമാർ ലളിതാംബിക അന്തർജ്ജന അനുസ്മരണ പ്രഭാഷണം നടത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശിവപ്രസാദ്, ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.എസ് ഷാജി, ലൈബ്രറി സെക്രട്ടറി കെ ശിവപ്രസാദ്, ജോബിൻ ജേക്കബ് എന്നിവർ സംസാരിച്ചു


