കൊട്ടാരക്കര : ലളിതാംബിക അന്തർജനം ലൈബ്രറി ഉദ്ഘാടനവും സെമിനാറും തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് പ്രസ്ക്ലബ് ഹാളിൽ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. നവമാധ്യമകാലത്തെ സാഹിത്യ വിമർശനം എന്ന വിഷയത്തിൽ സെമിനാർ ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.അശോക് എ.ഡിക്രൂസ് നയിക്കും. സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും പങ്കെടുക്കും.
