Asian Metro News

ജന്തു ക്ഷേമ,സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും: മന്ത്രി ചിഞ്ചുറാണി

 Breaking News
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....
  • 2.130 കിലോ ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ കുര സുഭാഷ് എന്ന് വിളിക്കുന്ന...

ജന്തു ക്ഷേമ,സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും: മന്ത്രി ചിഞ്ചുറാണി

ജന്തു ക്ഷേമ,സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും: മന്ത്രി ചിഞ്ചുറാണി
February 01
11:29 2023

ജന്തു സംരക്ഷണ മേഖലയിൽ രോഗപ്രതിരോധമടക്കം വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഊർജിത പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. ജന്തുക്ഷേമ ദ്വൈവാരാചരണ സമാപന സമ്മേളനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു മന്ത്രി. തിരുവനന്തപുരം മൃഗശാലയിൽ മാനുകളടക്കം രോഗം ബാധിച്ച് മരിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മൃഗശാല ജീവനക്കാർക്കടക്കം പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ബോധവൽക്കരണവും പരിശീലനവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും നൽകി. പാലോട്  ലാബിലെ പരിശോധന ഫലത്തിനനുസൃതമായി മരുന്നുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നു. സ്ഥിതിഗതികൾ പരിശോധിക്കുന്നതിന് മുൻ ഡയക്ടമാരായ മൂന്ന് പേരുൾപ്പെടുന്ന ബോർഡിനും രൂപം നൽകി. മൃഗശാല സന്ദർശിക്കുന്നവർക്ക് മാസ്‌കും നിർബന്ധമാക്കി. കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.

പക്ഷിപ്പനി, പന്നിപ്പനി, പേവിഷബാധ, കന്നുകാലികളിലെ ചർമമുഴ തുടങ്ങിയ നിരവധി വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മൃഗസംരക്ഷണ വകുപ്പ് തുടരുകയാണ്. തെരുവ് നായ്കളിലടക്കം വാക്‌സിനേഷൻ പൂർത്തിയായി വരുന്നു. വളർത്തുമൃഗങ്ങൾക്ക് കേന്ദ്രനിയമം അനുശാസിക്കുന്ന പ്രകാരമുള്ള ലൈസൻസ് നിർബന്ധമാക്കി. പക്ഷിപ്പനിയും പന്നിപ്പനിയും ബാധിച്ച പക്ഷികളെയും പന്നികളെയും സമയബന്ധിതവും ശാസ്ത്രീയവുമായി കൊന്നൊടുക്കുന്നതിനും മറവ് ചെയ്യുന്നതിനും പ്രത്യേക ദൗത്യ സംഘമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചു. കർഷകർക്കുള്ള ധനസഹായം കേന്ദ്രത്തിൽ നിന്ന് സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യത്തിലും സംസ്ഥാന സർക്കാർ ധനസഹായ വിതരണവുമായി മുന്നോട്ട് പോവുകയാണ്.  ചർമമുഴക്കുള്ള വാക്‌സിനേഷൻ ഊർജിതമായി തുടരുകയാണ്. മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷ്യ വസ്തുക്കളുടെ കാലിത്തീറ്റയുടെയും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമായിരിക്കണം അവക്ക് ഭക്ഷണം നൽകേണ്ടത്. വന്യമൃഗങ്ങളുടെ ആക്രമണം തുടർച്ചയാകുന്ന സാഹചര്യത്തിൽ അവയുടെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും കാരണങ്ങളും വിശദമായി പരിശോധിക്കണം. നിരത്തുകളിലുൾപ്പെടെ അപകടമേൽക്കുന്ന മൃഗങ്ങൾക്ക് സമയബന്ധിതമായി ചികിൽസ നൽകാനുള്ള മനസ് നമ്മളോരുത്തർക്കും ഉണ്ടാകണമെന്നും പൂർണ ജന്തു ക്ഷേമ സൗഹൃദ സംസ്ഥാനമായി കേരളം മാറണമെന്നും മന്ത്രി പറഞ്ഞു.

വാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മൽസര വിജയികൾക്കുള്ള പുരസ്‌കാരവിതരണവും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ പരിശീലന കൈപ്പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസലർ പാളയം രാജൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് വി എം ഹാരിസ്, കേന്ദ്ര മൃഗക്ഷേമബോർഡ് അംഗങ്ങളായ ഡോ.പി. ബി. ഗിരിദാസ്, മരിയ ജേക്കബ്, ഡോ. കെ. സിന്ധു, ഡോ.വിന്നി ജോസഫ്, ഡോ.നാഗരാജ്, ഡോ.ജിജിമോൻ ജോസഫ്, ഡോ.ബീനാബീവി ടി. എം, ഡോ.എൻ. മോഹനൻ, ഡോ. റെയ്‌നി ജോസഫ് എന്നിവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment