കൊട്ടാരക്കര : ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപുള്ള വാറ്റ് കുടിശ്ശികകൾ എഴുതിത്തള്ളണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
സ്വർണ മേഖലയിൽ നിന്നും നികുതി വരുമാനം കുറവാണെന്ന് ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണ്. സ്വർണ റിക്കവറിക്ക് സർക്കാർ മാനദണ്ഡം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.വി.സുജിത്ത് ശിൽപ അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറി എസ്.പളനി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. സാദിക്ക്,വിജയകൃഷ്ണ വിജയൻ , ഷിഫാസ് നാസ്കോ, ബോബി റോസ് , രാജു ജോൺ , ജോബിൻ, രംഞ്ജൻ, എന്നിവർ സംസാരിച്ചു
