Asian Metro News

മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ

 Breaking News
  • വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി – ലോകബാങ്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കും ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു.  സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ നടത്താൻ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി...
  • ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ...
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....

മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ

മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ
January 30
09:28 2023

രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ’21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരുകളുടെ കാഴ്ചപ്പാടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു സർക്കാർതലത്തിൽത്തന്നെ വിവിധ സംവിധാനങ്ങളുണ്ട്. ഇതല്ല മാധ്യമങ്ങളുടെ ജോലി. പക്ഷേ ഇന്നു മറിച്ചാണു സംഭവിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പലതും സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്നു. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല, ജനങ്ങളും ഭരണഘടനയും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവുമാണു മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും വഴിനടത്തേണ്ടത്.

മാധ്യമങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരേ സർക്കാർ ഇടപെടലുകൾ മുൻപുമുണ്ടായിട്ടുണ്ടെങ്കിലും വർത്തമാനകാലത്ത് ഇതിനോടുള്ള ശത്രുതാമനോഭാവവും അസഹിഷ്ണുതയും എറ്റവും ഉയർന്ന തലത്തിലേക്കെത്തിയിട്ടുണ്ട്. എന്തു കാണണമെന്നും എന്തു വായിക്കണമെന്നും എന്തു പറയണമെന്നും അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്ന സാഹചര്യം തുടരെത്തുടരെ രാജ്യത്തു സൃഷ്ടിക്കപ്പെടുകയാണ്. ഔദ്യോഗികമായി തീരുമാനിക്കപ്പെടുന്നില്ല എന്ന പൊതുധാരണയുണ്ടാക്കി എതിരായി വരുന്ന വാർത്തകളും ദൃശ്യങ്ങളും അദൃശ്യമാക്കപ്പെടുന്നു. ഏതെങ്കിലും വിധത്തിൽ ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നവർക്കെതിരേ പൊലീസ് നടപടിയടക്കം ഉണ്ടാകുന്നുവെന്നത് രൂപപ്പെട്ടുവരുന്ന ഗുരുതര സാഹചര്യത്തിന്റെ ഉദാഹരണമാണ്.

മാധ്യമങ്ങളോടു ജനങ്ങളുടെ വിശ്വാസം കുറയുന്നതും സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളിയാണ്. കാണുന്നതും വായിക്കുന്നതും പൂർണമായി വിശ്വസിക്കാൻ ജനം തയാറാകുന്നില്ല. വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽനിന്നും അതിന് ഉതകുന്ന ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നും വിവിധ കാരണങ്ങളാൽ മാധ്യമങ്ങൾ പിന്നാക്കംപോകുന്നതാണ് ജനവിശ്വാസം കുറയുന്നതിനു പ്രധാന കാരണം. സാമ്പത്തിക ഘടകങ്ങളും വെല്ലുവിളിയാകുന്നുണ്ട്. മുഖ്യധാരയിൽനിന്നു മാറി മാധ്യമ പ്രവർത്തനം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെ പ്രധാന വരുമാനം പരസ്യങ്ങളിൽനിന്നു ലഭിക്കുന്ന തുകയാണ്. ഇതിന്റെ സിംഹഭാഗവും പ്ലാറ്റ്ഫോമുകൾതന്നെ കൈയടക്കുന്ന സ്ഥിതിയുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന സർക്കാർ ഇടപെടലുകളുമുണ്ടാകുന്നുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment