Asian Metro News

സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ്

 Breaking News
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....

സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ്

സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ്
January 28
10:48 2023

2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സമ്മാന വിതരണം നടത്തും.

വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ: ഹരിത വ്യക്തി: കെ.ജി രമേഷ് പുതിയ വിള, ആലപ്പുഴ., മികച്ച സംരക്ഷക കർഷകൻ (സസ്യജാലം): രണ്ട് പേർക്ക് ഒന്നാം സ്ഥാനം എ. ബാലകൃഷ്ണൻ, മാനന്തവാടി, വയനാട്., സൈഫുള്ള, വട്ടല്ലൂർ, മലപ്പുറം., മികച്ച സംരക്ഷക കർഷക (സസ്യജാലം): (ഒന്നാം സമ്മാനം രണ്ട് പേർക്ക്) ഇന്ദിര ആർ., വടകര, കോഴിക്കോട്., ഇന്ദിര ലോറൻസ് മരത്ത് വീട്, കൊടകര, തൃശൂർ., മികച്ച സംരക്ഷക കർഷകൻ (ജന്തു ലോകം): ഹരി വി, ആനിക്കാട്, കോട്ടയം., ജൈവവൈധ്യ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം): എം.ബി സന്തോഷ്, മെട്രോവാർത്ത., മികച്ച ജൈവവൈവിധ്യ പരിപാലന സമിതി: (ഒന്നാം സമ്മാനം രണ്ട് പഞ്ചായത്തുകൾക്ക്)  എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കണ്ണൂർ., ജൈവവൈവിധ്യ സ്കൂൾ: (ഒന്നാം സമ്മാനം പങ്കിടുന്നു) VMHMALPS, പോരൂർ, തിരൂർ, മലപ്പുറം, GTUPS പാത്തിപ്പള്ളി, ഇടുക്കി., ജൈവവൈവിധ്യ കോളേജ്: വിമല കോളേജ്, തൃശൂർ. ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ, പൊതുമേഖല): ഒന്നാം സമ്മാനം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി. ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യ മേഖല): (ഒന്നാം സമ്മാനം പങ്കിടുന്നു) ഗ്രീൻ അഹല്യ ഇന്റർനാഷണൽ, പാലക്കാട്. ടാറ്റ കൺസൾട്ടൻസി സേവനങ്ങൾ, ഇൻഫോപാർക്ക്, കൊച്ചി.

ഹരിതവ്യക്തി മികച്ച സംരക്ഷക കർഷകൻ, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി അവാർഡ് ജേതാക്കൾക്ക് അര ലക്ഷം രൂപയും മറ്റുള്ളവർക്ക് കാൽ ലക്ഷം രൂപയുമാണ് അവാർഡ് തുക.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment