കേരള പൊലീസിലെ 11 പേർക്ക് രാഷ്ട്രപതിയുടെ മെഡൽ

January 26
08:42
2023
ന്യൂഡൽഹി : വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്പെഷൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്പി ആമോസ് മാമ്മൻ അർഹനായി. തിരുവനന്തപുരം ബിഎസ്എഫ് ഡിഐജി എഡ്വിൻ ജോൺ ബെന്നറ്റിനും ഡൽഹി എസ്എസ്ബി ഇൻസ്പെക്ടർ (മിനിസ്റ്റീരിയൽ) കെ.എൻ.വിനോദനും വിശിഷ്ട സേവാ മെഡൽ ലഭിച്ചു. സ്തുത്യർഹസേവന പുരസ്കാരം 10 പേർക്ക് പി.പ്രകാശ് (ഐജി, ഇന്റലിജൻസ്), അനൂപ് കുരുവിള ജോൺ (ഐജി, ഡയറക്ടർ, കാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), കെ.കെ.മൊയ്തീൻകുട്ടി (എസ്പി, ക്രൈംബ്രാഞ്ച് കോഴിക്കോട്,വയനാട്), എസ്.ഷംസുദ്ദീൻ (ഡിവൈഎസ്പി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി.എൽ.അജിത് കുമാർ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്), കെ.വി.പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ.രാജേന്ദ്രൻ (എസ്ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ.ബിജുലാൽ (ഗ്രേഡ് എസ്ഐ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, കണ്ണൂർ), കെ.മുരളീധരൻ നായർ (ഗ്രേഡ് എസ്ഐ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്ഐയു-2), അപർണ ലവകുമാർ (ഗ്രേഡ് എഎസ്ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി).
There are no comments at the moment, do you want to add one?
Write a comment