Asian Metro News

ഭിന്നശേഷി യുവതയ്ക്കായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കും: മന്ത്രി ആർ ബിന്ദു

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

ഭിന്നശേഷി യുവതയ്ക്കായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കും: മന്ത്രി ആർ ബിന്ദു

ഭിന്നശേഷി യുവതയ്ക്കായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കും: മന്ത്രി ആർ ബിന്ദു
January 24
11:18 2023

ഭിന്നശേഷിയുള്ള യുവജനങ്ങളുടെ സംഗീതവാസന പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പാടുന്നവരെയും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെയും ഉൾപ്പെടുത്തിയായിരിക്കും ട്രൂപ്പ് ഉണ്ടാക്കുക. 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കായി കെ-ഡിസ്‌കും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ടാലൻറ് സെർച്ച് ക്യാമ്പ് തിരുവനന്തപുരം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ രാജ്യത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ‘ഭിന്നശേഷിത്വം വ്യക്തി, കുടുംബം എന്നിവരുടെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും മുൻഗണനകളിൽ ഒന്നാമത് വരേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ള യുവജനങ്ങൾക്കായുള്ള ടാലൻറ് സെർച്ചിലൂടെ അവരുടെ സർഗാത്മക കഴിവുകൾ തിളക്കമുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. സംഗീത, സാഹിത്യ രംഗത്തെ വിദഗ്ധർ ക്യാമ്പിൽ  നിർദ്ദേശങ്ങൾ നൽകും. അവരുടെ കഴിവുകളെ തേച്ചുമിനുക്കി സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിക്കും. നാളെ അവർ കലാ കേരളത്തിന്റെയും സാഹിത്യകൈരളിയുടെയും അഭിമാനതാരങ്ങൾ ആയി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ക്യാമ്പിലേക്ക് വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച 127 അപേക്ഷകളിൽ പ്രാഥമിക പരിശോധന നടത്തി 60 പേരെ തെരഞ്ഞെടുത്തു. അതിൽ 41 പേരാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയത്.  ഭിന്നശേഷി യുവജനങ്ങളുടെ ടാലൻറ് പൂൾ ഉണ്ടാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ-ഡിസ്‌ക്ക് മെമ്പർ സെക്രട്ടറി പി. വി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.  ക്യാമ്പിന് തുടർച്ച ഉണ്ടാവും. ടാലന്റ് പൂൾ രൂപീകരിക്കുന്നതിനേക്കാൾ  ടാലന്റ് സപ്പോർട്ട് പ്ലാൻ തയ്യാറാക്കലാണ് പ്രധാനം.  ഇങ്ങനെ കണ്ടെടുക്കുന്ന ഭിന്നശേഷി പ്രതിഭകളെ തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തലാണ് അടുത്തപടി. ഈ കുട്ടികൾക്ക് നിരന്തര പരിശീലനവും നൈപുണ്യ വികസനവും ലഭ്യമാക്കും.

ചടങ്ങിൽ സംസ്ഥാന വികലാംഗ ക്ഷേമകോർപ്പറേഷൻ ചെയർപേഴ്‌സൺ ജയാ ഡാളി എം.വി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ പി, ചൈൽഡ് ഡവലപ്പ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ദീപാ ഭാസ്‌കരൻ, ഗായകരായ അൻവർ സാദത്ത്, അഖില ആനന്ദ്, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എം അഞ്ജന, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷിബു എ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ കുട്ടികൾക്ക് വേണ്ടി ആട്ടവും പാട്ടും ക്ലാസുകളുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗായകൻ പന്തളം ബാലൻ, നടനും എം.എൽ. എയുമായ മുകേഷ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ എന്നിവർ  ഉൾപ്പെടെ ക്യാമ്പിൽ എത്തും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment