പത്തനംതിട്ട :നഗര മദ്ധ്യത്തിൽ വൻ തീപിടുത്തം. നിരവധി കടകൾ കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ അണച്ചത്.
