മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അമിത വേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. താനെ ജില്ലയിലെ അംബർനാഥിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ആഡംബര ബസ് അഹമ്മദ്നഗർ ജില്ലയിലെ ക്ഷേത്രനഗരമായ ഷിർദിയിലേക്ക് പോവുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.
