കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും.
പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ , മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തോമസ് കെ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. നിയമസഭാ സെക്രട്ടറി എ എം ബഷീർ കൃതജ്ഞത രേഖപ്പെടുത്തും.
ആസാദി കാ അമൃത് മഹോത്സവത്തിന്റേയും കേരളനിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 2023 ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളിൽ പങ്കാളികളാകും. പൊതുജനങ്ങൾക്കും നിയമസഭാ മന്ദിരത്തിൽ പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment