Asian Metro News

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു

 Breaking News
  • എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. കൊട്ടാരക്കര : എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. ഇടുക്കി ഉപ്പുതറ ഏലപ്പാറ എസ്റ്റേറ്റിൽ ശെൽവകുമാറിൻ്റെ മകൾ നിവേദ (11 ) ആണ് മരിച്ചത്. വ്യാഴം രാത്രി 11 ന് വാളകം പനവേലി കൈപ്പള്ളി ജംഗ്ഷനിലായിരുന്നു...
  • സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ് 2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ്...
  • കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണം: മന്ത്രി കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന...
  • ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്...
  • ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിദഗ്ധരെ ഉൾപ്പെടുത്തി നടക്കുന്ന ശിൽപ്പശാലയുടെ സമാപന...

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു
January 05
09:28 2023

ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു.  ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു.

സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാൻ മന്ത്രിയായത്.  രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി.എൻ. വാസവൻ, ആന്റണി രാജു, കെ കൃഷ്ണൻകുട്ടി, കെ രാജൻ, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ.എൻ ബാലഗോപാൽ, പി രാജീവ്, ജെ ചിഞ്ചുറാണി, വീണ ജോർജ്, എം.ബി രാജേഷ്, ആർ ബിന്ദു, ജി.ആർ അനിൽ, എം.പിമാരായ ജോസ് കെ മാണി, എ.എ റഹീം, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനിൽകാന്ത്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം അനക്‌സ് ഒന്നിലെ നാലാം നിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റെടുത്തു. ആറ് മാസം മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ അതേ ഓഫീസ് തന്നെയാണ് സജി ചെറിയാന് അനുവദിച്ചത്.

മന്ത്രിസഭാ പുന:പ്രവേശനത്തിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിൽ മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. തീരദേശവുമായി ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാകും പദ്ധതികൾ നടപ്പാക്കുക. സംസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് ഉണർവ്വേകുന്ന പ്രവർത്തനങ്ങൾ സാംസ്‌കാരിക രംഗത്ത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment