സർട്ടിഫിക്കറ്റ് തിരികെ നൽകാത്തതിനാൽ ജോലി നഷ്ടമായെന്ന വാർത്തയിൽ ഇടപെടൽ

December 27
10:28
2022
പാലക്കാട് സർക്കാർ നഴ്സിങ് സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാത്തതിനാൽ അട്ടപ്പാടി ഷോളയൂർ കാരയൂരിലെ ആദിവാസി യുവതിയായ ആരതിക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലെ ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ യഥാസമയം ഹാജരാക്കുവാൻ സാധിക്കാതെ ജോലി നഷ്ടമായി എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടിജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിന്മേൽ അടിയന്തിര അന്വേഷണം നടത്തി ഓരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ പാലക്കാട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്കും, പാലക്കാട് ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിനും നിർദ്ദേശം നൽകി.
There are no comments at the moment, do you want to add one?
Write a comment