സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു.

December 23
19:34
2022
ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചാറ്റൻ മേഖലയിൽ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.
There are no comments at the moment, do you want to add one?
Write a comment