റേഷൻ വ്യാപാരികളുടെ കമ്മീഷൻ നൽകാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി

December 22
11:49
2022
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട നവംബർ മാസത്തെ കമ്മീഷൻ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വ്യാഴാഴ്ച മുതൽ കമ്മീഷൻ വിതരണം ചെയ്തു തുടങ്ങുമെന്നും ക്രിസ്തുമസ്സിന് മുമ്പുതന്നെ വിതരണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതിന് കുറവുണ്ടായിരുന്ന ഒന്നരക്കോടി രൂപ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment