നാടിന്റെ ഐക്യവും പുരോഗതിയും തകർക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

December 22
10:30
2022
നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കൂടുതൽ കരുത്തോടെ പ്രതിരോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർത്ഥ സ്നേഹത്തിന്റെയും അതിരുകളില്ലാത്ത സാഹോദര്യത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസും പുതുവൽസരവും എത്തുകയാണ്. ആ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തിയും ഏവരേയും ചേർത്തു നിർത്തിയും ഈ ആഘോഷങ്ങളെ നമുക്കു വരവേൽക്കാം. കൂടുതൽ പ്രകാശപൂർണ്ണമായ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവയ്ക്കാം. സമത്വവും സൗഹാർദ്ദവും പുലരുന്ന പുതുലോകമാകട്ടെ നമ്മുടെ ലക്ഷ്യം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment