ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാൻ നിർദ്ദേശം

December 17
12:30
2022
സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും ഡയറക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. മാർഗനിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണം.
ഓരോ വകുപ്പിലും ഒരു അഡീഷണൽ/ ജോയിന്റ് സെക്രട്ടറിയെ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കുന്ന നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.
There are no comments at the moment, do you want to add one?
Write a comment