സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

December 16
10:33
2022
2022-23 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിൽ ഓപ്ഷൻ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഡിസംബർ 17 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 19 നകം നേരിട്ടെത്തി പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560363, 64.
There are no comments at the moment, do you want to add one?
Write a comment