Asian Metro News

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റർ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിൻ ഗഡ്കരി

 Breaking News
  • എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.  അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന്...
  • മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. ...
  • കെ-ഫോൺ അടുത്ത മാസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്  (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.‘കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ...
  • ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഫോൺ ഇൻ പരിപാടി 30 ന്. ഭക്ഷ്യ – പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ-പരിപാടി മെയ് 30 ന് ഉച്ച 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ – പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട...
  • നാഷണൽ സർവീസ് സ്‌കീം വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നു: മന്ത്രി വി ശിവൻകുട്ടി തന്റേതായ ചുരുങ്ങിയ ലോകത്തിൽ നിന്ന് വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച ‘പ്രോജ്ജ്വലം‘ –വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ലെവൽ  അവാർഡ് സമർപ്പണ...

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റർ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിൻ ഗഡ്കരി

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റർ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിൻ ഗഡ്കരി
December 16
08:41 2022

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മുംബൈ-കന്യാകുമാരി, തൂത്തുക്കുടി-കൊച്ചി,  മൈസൂരു-മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റർ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിർവഹിച്ചശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.

മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്റർ ആണ് കാസർകോട് മുതൽ ആലപ്പുഴ വരെയുള്ള ഒൻപത് ജില്ലകളിലൂടെ കടന്നുപോകുക. തൂത്തുക്കുടി-കൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റർ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും.  മൈസൂരു-മലപ്പുറം പദ്ധതി 72 കിലോമീറ്റർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയും കടന്നുപോകും.

റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട്  കേരളത്തിൽ രണ്ട് ഉദ്ഘാടനം ഉൾപ്പെടെ 15 പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റേയും മുഖ്യമന്ത്രിയുടെയും നിർലോഭമായ പിന്തുണമൂലമാണ് സ്ഥലമേറ്റെടുക്കൽ പ്രവർത്തി ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് പൂർത്തിയാക്കി റോഡ് വികസനം കേരളത്തിൽ  മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്. ടൂറിസം പ്രധാന വരുമാന മാർഗമായ കേരളത്തിൽ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെട്ടാൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം മൂന്നിരട്ടി വളരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തൊഴിൽ സാധ്യതകൾ വർദ്ധിക്കുകയും സർക്കാറിന് കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയും ചെയ്യും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment