തിരുവനന്തപുരം∙ തിരുവനന്തപുരം റീജനൽ കാന്‍സർ സെന്ററിൽ (ആർസിസി) ജീവനക്കാരുടെ സൂചനാ പണിമുടക്ക്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ഒരു മണിക്കൂര്‍ പണിമുടക്കും. ശമ്പള പരിഷ്കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിവിധ സംഘടനകളും സമരത്തിന്റെ ഭാഗമായി പങ്കെടുക്കും. അത്യാഹിത വിഭാഗങ്ങൾ തടസ്സപ്പെടുത്താതെയാണ് സമരം.
