വാതിൽപ്പടിസേവനം: ഏകദിന ശില്പശാല സംഘടിപ്പിച്ചു

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വാതിൽപ്പടി സേവനപദ്ധതിയുടെ ഏകദിനശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ അമ്പത് തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപ്പടിസേവനപദ്ധതി നടപ്പിലാക്കി ഒരു വർഷം പിന്നിട്ട വേളയിൽ പദ്ധതി വിശകലനത്തിനും പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുമായാണ് ശില്പശാല നടത്തിയത്. സാമൂഹികസന്നദ്ധസേന ഡയറക്ടർ ജാഫർമാലിക് സ്വാഗതം പറഞ്ഞ ചടങ്ങ് തദ്ദേശസ്ഥാപന അഡിഷണൽ ചീഫ് സെക്രട്ടറി ശാരദമുരളീധരൻ ഉൽഘാടനം ചെയ്തു. വാതിൽപ്പടി സംസ്ഥാന സെൽ കോർഡിനേറ്റർ പി.ബി.നൂഹ്, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ എന്നിവർ സംസാരിച്ചു.
പദ്ധതി സംസ്ഥാന തലത്തിൽ വ്യാപിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, പദ്ധതി നടത്തിപ്പിലെ നിലവിലെ അവസ്ഥ, നല്ലമാതൃകകൾ, സംസ്ഥാന തലത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നയരൂപീകരണത്തിനു വേണ്ട പ്രാഥമികതല നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്തു. തെരെഞ്ഞെടുത്ത തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കില അധികൃതർ, പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, വാതിൽപ്പടി സംസ്ഥാന സെൽ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് പ്രതിനിധികൾ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ ഇന്റേണുകൾ തുടങ്ങിയവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment