കൊട്ടാരക്കരയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

December 10
10:00
2022
കൊട്ടാരക്കര : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വല്ലം സ്വദേശിയായ ജാസ്മീർ(42) കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളായ കൂൾ, ഗണേഷ്, ശംഭു എന്നിവ വില്പന നടത്തുകയായിരുന്നു. പോലീസിനു രഹസ്യ വിവരം കിട്ടിയതനുസരിച്ച് കട പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തു.
ഇദ്ദേഹത്തിന്റെ കടയിൽ നിന്നും നാല് തവണ ഇതിനു മുമ്പ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് . ഓണക്കാലത്ത് പോലീസ് നായയെ ഉപയോഗിച്ച് ഈ കടയിൽ പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്ലിഫ് ചെയ്ത് എടുത്തിട്ടുള്ളതാണ്.
There are no comments at the moment, do you want to add one?
Write a comment