ക്ഷേമനിധി കുടിശിക അടയ്ക്കണം

December 08
11:26
2022
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നു മുൻപായി കുടിശിക അടച്ച് തീർക്കാത്തപക്ഷം ക്ഷേമനിധി പദ്ധതി 909 (27.03.2013) 11-ാം വകുപ്പ് 1, 2 ഉപവകുപ്പുകൾ പ്രകാരം അംഗത്വം റദ്ദാകുമെന്ന് ചെയർമാൻ അറിയിച്ചു. അംഗങ്ങൾക്ക് അംശദായ തുക അക്ഷയ, ജനസേവന കേന്ദ്രം വഴിയോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ, ഗൂഗിൾ പേ സംവിധാനം (Google Pay No. 9037044087) വഴിയോ ഒടുക്കാം. ഗൂഗിൾ പേ വഴി അംശദായം അടയ്ക്കുന്നവർ ഈ നമ്പരിലേക്ക് തന്നെ വാട്സ് ആപ്പ് വഴി രജിസ്റ്റർ നമ്പർ, പേര് എന്നിവ ഉൾപ്പെടെ വിശദാംശങ്ങൾ അയക്കണം.
There are no comments at the moment, do you want to add one?
Write a comment