Asian Metro News

ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് ഫലപ്രദമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

 Breaking News
  • എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. കൊട്ടാരക്കര : എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. ഇടുക്കി ഉപ്പുതറ ഏലപ്പാറ എസ്റ്റേറ്റിൽ ശെൽവകുമാറിൻ്റെ മകൾ നിവേദ (11 ) ആണ് മരിച്ചത്. വ്യാഴം രാത്രി 11 ന് വാളകം പനവേലി കൈപ്പള്ളി ജംഗ്ഷനിലായിരുന്നു...
  • സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ് 2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ്...
  • കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണം: മന്ത്രി കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന...
  • ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്...
  • ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിദഗ്ധരെ ഉൾപ്പെടുത്തി നടക്കുന്ന ശിൽപ്പശാലയുടെ സമാപന...

ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് ഫലപ്രദമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് ഫലപ്രദമെന്ന് മന്ത്രി  ജെ.ചിഞ്ചുറാണി
December 08
11:09 2022

ക്ഷീര കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻസെന്റിവ് നൽകുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. 2021 ലെ ക്ഷീരകർഷക അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 28 കോടി രൂപ ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. 130 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആയിരത്തിലധികം കർഷകർക്ക്  ഇൻസന്റിവ് ലഭിച്ചിട്ടുണ്ട്. നൂറിലധികം കർഷകർക്ക് 10000 മുതൽ 25000 വരെ തുക ലഭിച്ചു. ഒന്നേമുക്കാൽ ലക്ഷം വരെ ഇൻസന്റിവ് ലഭിച്ച കർഷർ കേരളത്തിലുണ്ട്. ക്ഷീരമേഖലയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ധാരാളം കർഷകർ കേരളത്തിലുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലിന്റെ വില വർധിപ്പിച്ചത് ക്ഷീര കർഷകരെ പിന്തുണയ്ക്കുന്നതിനും ഈ മേഖലയിൽ നിലനിർത്തുന്നതിനുമാണെന്ന് മന്ത്രി പറഞ്ഞു. ഉദ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീര കർഷകർക്ക് ഈ വർദ്ധനവ് വലിയ രീതിയിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. പാൽ ഉദ്പാദനം വർധിപ്പിക്കുന്നതിനായി പശുക്കൾക്ക് പച്ചപ്പുല്ല് ധാരാളമായി നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പച്ചപ്പുല്ല് വ്യാപകമായി വളർത്താൻ വിപുലമായ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സബ്‌സിഡി നൽകി കൃഷി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വലിയ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment