അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

December 07
12:26
2022
ഡോ. ബി.ആർ. അംബേദ്കർ ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി നിയമസഭാസമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.എൽ.എ മാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിവിധ സംഘടനാപ്രതിനിധികളും പുഷ്പാർച്ചന നടത്തി.
There are no comments at the moment, do you want to add one?
Write a comment