കാലാവസ്ഥാമാറ്റവും വികസനവും: കേരളത്തിന്റെ കർമ പദ്ധതി പ്രകാശനം ചെയ്യും

കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിന് ഇന്ന് (ഡിസംബർ 6) കോവളത്ത് തുടക്കമാകും. അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ, കേന്ദ്ര സർക്കാരിലെയും വിവിധ സംസ്ഥാനസർക്കാരുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, യുവജന, സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി പങ്കെടുക്കും. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സമ്മേളനം നാളെ (ഡിസംബർ 7) രാവിലെ 11.30ന് കോവളം ലീലാ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണൽ ഡയറക്ടർ ജോൺ എ റൂം, ഇന്റർനാഷണൽ സോളാർ അലയൻസ് ചീഫ് ഓഫ് ഓപ്പറേഷൻസ് ജോഷ്വ വൈക്‌ളിഫ്, ഫ്രഞ്ച് വികസനബാങ്കായ എ.എഫ്.ഡി കൺട്രി ഡയറക്ടർ ബ്രൂണോ ബോസ്ലെ, എം.വിൻസന്റ് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു, അഡീഷണൽ ചീഫ് സെക്രട്ടറിയും റീബിൽഡ് കേരള സി.ഇ.ഒയുമായ ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുക്കും.
There are no comments at the moment, do you want to add one?
Write a comment