Asian Metro News

ജൈവ അധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

 Breaking News
  • എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. കൊട്ടാരക്കര : എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. ഇടുക്കി ഉപ്പുതറ ഏലപ്പാറ എസ്റ്റേറ്റിൽ ശെൽവകുമാറിൻ്റെ മകൾ നിവേദ (11 ) ആണ് മരിച്ചത്. വ്യാഴം രാത്രി 11 ന് വാളകം പനവേലി കൈപ്പള്ളി ജംഗ്ഷനിലായിരുന്നു...
  • സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ് 2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ്...
  • കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണം: മന്ത്രി കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന...
  • ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്...
  • ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിദഗ്ധരെ ഉൾപ്പെടുത്തി നടക്കുന്ന ശിൽപ്പശാലയുടെ സമാപന...

ജൈവ അധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

ജൈവ അധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി
December 05
11:14 2022

അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൈവ അധിനിവേശം – പ്രവണത, വെല്ലുവിളി, നിർവഹണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസ് കോവളം ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം തുടങ്ങി വിവിധ വെല്ലുവിളികളാൽ ജൈവ വൈവിധ്യത്തിൽ കുറവുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അധിനിവേശ സ്പീഷീസുകളുടെ കടന്നുവരവോടെ ആരോഗ്യം, പ്രാദേശിക ജൈവവൈവിധ്യം, പ്രകൃതിയുടെ സന്തുലനാവസ്ഥ എന്നിവയിൽ ദോഷകരമായ മാറ്റങ്ങളുണ്ടാകുന്നു. പ്രാദേശിക സ്പീഷീസുകളെ ഇല്ലാതാക്കുകയും കൃഷി, വനം, മത്സ്യ മേഖലകളിൽ മനുഷ്യരുടെ ഉപജീവനത്തെപ്പോലും ബാധിക്കുന്ന രീതിയിൽ ജൈവ അധിനിവേശം വ്യാപിക്കുകയാണ്. ജലാശയങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഇതിന് വലിയ വില നൽകേണ്ടി വരുന്നു. മത്സ്യ സമ്പത്തുകൾ ഇല്ലാതാവുകയും ദോഷകരമായ ജലസസ്യങ്ങൾ വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. രാജ്യാന്തരതലത്തിൽ തന്നെ ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് ലോകരാഷ്ട്രങ്ങൾ  മുൻകൈയെടുക്കണം. സംസ്ഥാന തലത്തിൽ ഇതിനാവശ്യമായ ജൈവ അധിനിവേശത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ നയം രൂപീകരണത്തിന് കേരളം സന്നദ്ധമായിരിക്കുകയാണ്.

ജനകീയ പങ്കാളിത്തത്തോടുകൂടി ജൈവവൈവിധ്യ കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട് ജൈവവൈവിധ്യ മേഖലയിൽ വളരെയധികം മുന്നോട്ടു പോയ സംസ്ഥാനമാണ് കേരളം.ജനകീയ രജിസ്റ്ററുകളിൽ നമ്മുടെ ജൈവവൈവിധ്യ സമ്പത്തുകൾ രേഖപ്പെടുത്തിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. മഞ്ഞക്കൊന്ന, ആഫ്രിക്കൻ ഒച്ചുകൾ എന്നിവയുടെ വ്യാപനവും നാം നേരിടുന്ന വെല്ലുവിളിയാണ്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുൾപ്പെടെ പ്രകൃതിയുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൺ ഹെൽത്ത് പദ്ധതിയും കേരളം നടത്തി വരുന്നു. ജൈവ അധിനിവേശം പ്രതിരോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. ക്ഷീരവികസനം, കൃഷി, വനം, മൽസ്യബന്ധനം തുടങ്ങി  വിവിധ വകുപ്പുകളും ഏകോപനത്തിനായി തയാറാകണം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ടമായി ജനകീയ രജിസ്റ്റർ തയ്യാറാക്കുകയാണ്. നൂറിലധികം ശാസ്ത്രഞ്ജർ പങ്കെടുക്കുന്ന കോൺഫറൻസിൽ നിന്നും മികച്ച നിർദേശങ്ങളും ആശയങ്ങളും സംസ്ഥാന ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.

കോൺഫറൻസിന്റെ തുടർച്ചയെന്ന നിലയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അധിനിവേശ സ്പീഷീസുകളുടെ സ്ഥിതിവിവരങ്ങളും അവയെ നിയന്ത്രിക്കുന്നതിനാവശ്യമായ തന്ത്രങ്ങളും ആവിഷ്‌ക്കരിക്കും. വിവിധ ആശയങ്ങളുടെ പങ്കു വെക്കലിലൂടെ ജൈവ വൈവിധ്യം നിലനിർത്തുന്നതിനും അധിനിവേശ സ്പീഷിസുകളെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കും കരുത്ത് പകരാൻ കോൺഫറൻസിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment