Asian Metro News

വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു

വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു
December 01
11:18 2022

വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം- പ്രിയദർശിനി പ്ലാനറ്റോറിയത്തിലെ ശാസ്ത്രപഠനാവസരങ്ങൾ കൂടുതൽ വിദ്യാർഥികളിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഡോക്ടർ ജഗദീഷ് ചന്ദ്രബോസ് ദിനമായ നവംബർ 30 മുതൽ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെയാണ് സൈറ്റക് സംഘടിപ്പിക്കുന്നത്. നാലാം വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സും ഉൾപ്പെടുന്ന നവീന ഡിജിറ്റൽ മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഭാവനയിലധിഷ്ഠിതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപേക്ഷിച്ച് മൂർത്തമായ ശാസ്ത്ര ബോധത്തിലൂടെയാണ് മനുഷ്യ സമൂഹം ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. വിദ്യാഭ്യാസത്തിലും യുക്തിയിലുമധിഷ്ഠിതമായ ചിന്തകൾ പകർന്നു നൽകിയ നവോത്ഥാന നായകരുടെ മാതൃകയാണ് കേരളം പിൻതുടരേണ്ടത്. അടുത്തിടെയുണ്ടായ നരബലിയടക്കമുള്ള പ്രാകൃത അനാചരങ്ങൾ പ്രബുദ്ധ കേരളത്തിന് നാണക്കേടായി. അന്ധവിശ്വാസങ്ങൾക്കെതിരായ പ്രതിരോധം തീർക്കാൻ ശാസ്ത്ര ചിന്തകൾക്ക് മാത്രമാണ് കഴിയുക.  ശാസ്ത്രീയ വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിച്ചും വിദ്യാർഥികളിൽ ശാസ്ത്ര ആഭിമുഖ്യം പ്രോത്സാഹിപ്പിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപത് വർഷങ്ങളിൽ മഹത്തായ സംഭാവനയാണ് കേരളത്തിന് നൽകിയത്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ആദരവെന്ന നിലയിലുമാണ് സൈറ്റെക് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. യുവജനതയുടെ ശാസ്ത്രാഭിരുചി വളർത്തുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന സ്ഥാപനമായ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം- പ്രിയദർശനി പ്ലാനിറ്റോറിയത്തിന്റെ പഠന സാധ്യതകൾ വിദ്യാർഥി സമൂഹം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

സ്‌കൂൾ പഠന യാത്രയുടെ ഭാഗമായി മണിക്കൂറുകൾ മാത്രമുള്ള സന്ദർശനത്തിനപ്പുറം വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തെ പ്രയോജനപ്പെടുത്തണം.  വിദ്യാർഥികൾക്ക് ഇവിടുത്തെ ശാസ്ത്ര ഗാലറികളും പ്രദർശനങ്ങളും വിശദമായി കണ്ടതിനു ശേഷം സംശയനിവൃത്തി വരുത്തുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന് ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധക്ലാസും വിദഗ്ധ നേതൃത്വത്തിൽ ഇവർക്കായി ഒരുക്കുന്നുണ്ട്. അന്ധവിശ്വാസം, അശാസ്ത്രീയ ചിന്താരീതികൾ എന്നിവയ്‌ക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് ശാസ്ത്രവിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ നേടുന്ന അറിവുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന ജനകീയ പരിപാടികൾ തുടർന്ന് നടപ്പിലാക്കുമെന്നും പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകളർപ്പിക്കുന്നതായും മന്ത്രി  പറഞ്ഞു.ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഇൻ ചാർജ് സോജു എസ്.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ മേരി പുഷ്പം, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് , സയന്റിഫിക് ഓഫീസർ സിറിൽ കെ. ബാബു എന്നിവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment