പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു

November 30
13:06
2022
പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഡിസംബര്‍ നാല് വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് തഹസീല്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment