നിയമവകുപ്പിന്റെ ഭരണഘടനാദിനാഘോഷം ഇന്ന്

November 26
10:17
2022
ദേശീയ ഭരണഘടനാദിനമായ ഇന്ന് (നവംബർ 26ന് ) നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാദിനാഘോഷം നടത്തും. സെക്രട്ടറിയേറ്റ് അനക്സ് 2 ശ്രുതി ഹാളിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങ് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് മുഖ്യപ്രഭാഷണം നടത്തും. നിയമ സെക്രട്ടറി വി.ഹരിനായർ അധ്യക്ഷപ്രസംഗം നടത്തും.ഇന്ത്യൻ ഭരണഘടനയെയും ചരിത്രത്തെയും ആസ്പദമാക്കി പൊതുഭരണം, ധനകാര്യം, നിയമം എന്നീ വകുപ്പുകളിലെ ജീവനക്കാർക്കായി നടത്തിയ പ്രശ്നോത്തരിയിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടക്കും.
There are no comments at the moment, do you want to add one?
Write a comment