തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

November 25
10:27
2022
സ്‌കോൾ -കേരള മുഖേന 2022-24 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ് വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങേണ്ടതുമാണ്. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment