Asian Metro News

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും

 Breaking News
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും
November 24
11:10 2022

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. ഒന്നിക്കണം മാനവീകത എന്ന ആശയത്തിലാണ് ഫെസ്റ്റിവലിന്റെ അവതരണമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ. സമകാലിക ലോകനാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയേറ്റർ കൊളേക്വിയം, പൊതുപ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ് ഓവർ, സ്ട്രീറ്റ് ആർട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിലായി ഇന്ത്യ സൗത്ത് ആഫ്രിക്ക, താഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാൻ, ലെബനൻ, പാലസ്തീൻ, ഇസ്രായേൽ, തായ്വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങൾ വേദിയിലെത്തും. അന്തരിച്ച പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് പീറ്റർ ബ്രൂക്കിന്റെ ഷേക്സ്പീരിയൻ നാടകം ടെമ്പസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ഗിരീഷ് കർണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെടും.

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടറായ അനുരാധ കപൂർ, പ്രശസ്ത നാടക സംവിധായകനും ഡൽഹി അംബേദ്ക്കർ സ്‌കൂൾ ഓഫ് കൾച്ചറിലെ പ്രൊഫസറുമാ ദീപൻ ശിവരാമൻ, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സ്റ്റിയിലെ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് കമ്യൂണിക്കേഷനിലെ അധ്യാപകനായ പ്രൊഫ അനന്തകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് നാടകങ്ങൾ തെരഞ്ഞെടുക്കുന്ന ഫെസ്റ്റിവൽ ഡയറക്ട്രേറ്റ് സമിതി. നാല് കോടിയോളം രൂപ ചെലവിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങിയിട്ടുണ്ട്. വിദേശ നാടകങ്ങൾക്കു ലഭിക്കുന്ന അതെ പരിഗണന രാജ്യത്തിനുള്ളിൽ നിന്നുള്ള നാടകങ്ങൾ തെരഞ്ഞെടുക്കുന്നതിലും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറ്റ്‌ഫോക്കിന്റെ മുന്നോടിയായി ജനുവരി 20 മുതൽ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂരിൽ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ 5 വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ സ്‌കൂളുകളുടെ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി നാടക പ്രേമികൾക്കും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഒരു പോലെ പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് നാടകോത്സവം ക്രമീകരിക്കുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment