ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്; മന്ത്രി വീണാ ജോർജ് ആദ്യ ഗോളടിച്ചു

November 23
11:13
2022
സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്‌സ് രണ്ടാം ഘട്ട കാമ്പയിൻ രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പും. സംസ്ഥാന ഹെൽത്ത് സിസ്റ്റം റിസർച്ച് കേന്ദ്രത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദ്യ ഗോളടിച്ചു. നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി സെൽഫി കോർണറും ഒരുക്കിയിരുന്നു. പൊതുജനങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നതാണ്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. എസ് കാർത്തികേയൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ വി. മീനാക്ഷി, വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർമാർ, എന്നിവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment