നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ ഓടനാവട്ടം സ്വാദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓടനാവട്ടം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിസി ചരുവിള വീട്ടില്‍ ഉണ്ണിക്കണ്ണര്‍, ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍ മുക്കില്‍ അഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു.
ഉണ്ണിക്കണ്ണന് പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ജുവിന് നാല് മാസം പ്രായമുള്ള കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 11ന് ഇരുവരും കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. തൃശൂരിലെ ലോഡ്ജില്‍ ഒളിച്ച് താമസിച്ചു വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment