Asian Metro News

സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും
November 18
10:48 2022

സപ്ലൈകോ ആർക്കൈവ്‌സിൻറെ ഉദ്ഘാടനം ഇന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വക്കേറ്റ് ജി.ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും.

48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന  ഉപകരണങ്ങൾ  തുടങ്ങിയവയാണ് ആർക്കൈവ്‌സിലുള്ളത്.  ഓഗസ്റ്റ് 25ന് പ്രവർത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ്  ആർക്കൈവ്‌സ് സജ്ജീകരിക്കുന്നത് .

 ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചിതമാക്കുന്നതിനായാണ് ആർക്കൈവ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറിലും സപ്ലൈകോയിലും  ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ,  ഹോട്ട് പ്ലേറ്റ്,  ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാന്പിളുകളും  ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാർഗങ്ങളും വിശദമാക്കുന്ന  വീഡിയോയും പ്രദർശനത്തിനുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment