Asian Metro News

പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ളഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി.രാജീവ്

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ളഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി.രാജീവ്

പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ളഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി.രാജീവ്
November 17
08:36 2022

പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദർശനത്തിനിടെ ഇത്തരം മികച്ച മാതൃകകൾ കാണാനിടയായെന്നും ഇത്തരത്തിൽ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുന്ന രീതി സമീപഭാവിയിൽത്തന്നെ സംസ്ഥാനത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഖനനാനുമതി ഓൺലൈനായി അനുവദിക്കുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ KOMPAS പോർട്ടലിൽ നാല് മൊഡ്യൂളുകൾ കൂടി ഉൾപ്പെടുത്തുന്നതിന്റെ ലോഞ്ചിങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സേവനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിന് സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നു മന്ത്രി നിർദ്ദേശിച്ചു. എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭിക്കുന്നതോടെ പ്രവർത്തന വേഗം കൂടുതൽ മെച്ചപ്പെടും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെത്തുന്ന നിയമാനുസൃതമായ ഓരോ അപേക്ഷകർക്കും സേവനം അതിവേഗത്തിൽ ലഭ്യമാക്കുന്നുവെന്ന് ഉദ്യാഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത അപേക്ഷകൾക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. ഫയലുകൾ കെട്ടിക്കിടക്കുന്നതിനുള്ള അവസരം നൽകരുതെന്നും അപേക്ഷകൾ ലഭിച്ച് അഞ്ച് ദിവസത്തിനകം തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഢംബര വിഭാഗത്തിലുൾപ്പെടാത്ത അളവിലുള്ള കെട്ടിട നിർമാണത്തിനായി മണ്ണ് മാറ്റുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെ അനുമതി നൽകാവുന്ന സംവിധാനം അധികം വൈകാതെ നിലവിൽ വരും. ആഢംബര വിഭാഗത്തിലുൾപ്പെടുന്ന കെട്ടിടങ്ങൾക്ക് മാത്രം മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധമാക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിങ് ലീസ്, ഹ്രസ്വകാല അനുമതിയായ ക്വാറീയിങ് പെർമിററ്, ധാതു നീക്കം ചെയ്യാനുദ്ദേശിക്കുന്ന അളവ്, ഖനനാനുമതിക്കായി അപേക്ഷിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, സാധാരണ മണ്ണിനുള്ള ക്വാറീയിങ് പെർമിറ്റിനായി KSWIFT-KOMPAS സംയോജിത സോഫ്റ്റ്വെയർ മുഖേനയുള്ള അപേക്ഷ എന്നിവയാണ് പുതുയായി പോർട്ടലിൽ ഉൾപ്പെടുത്തിയത്. ധാതു ഖനനം/ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കുള്ള ഇ- പാസ് പോർട്ടൽ വഴി അനുവദിക്കുന്നുണ്ട്. കൂടാതെ നിലവിൽ സംസ്ഥാനത്ത് അനുവദിച്ച ഖനനാനുമതികളുടെ വിവരങ്ങളും KOMPAS ൽ ലഭ്യമാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment