Asian Metro News

ലഹരിവിരുദ്ധ കർമസേന രൂപീകരണ പ്രഖ്യാപനം ഇന്ന് (27 ഒക്ടോബ‍‍‍‍‍‍‍‍ർ)

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

ലഹരിവിരുദ്ധ കർമസേന രൂപീകരണ പ്രഖ്യാപനം ഇന്ന് (27 ഒക്ടോബ‍‍‍‍‍‍‍‍ർ)

ലഹരിവിരുദ്ധ കർമസേന  രൂപീകരണ പ്രഖ്യാപനം ഇന്ന് (27 ഒക്ടോബ‍‍‍‍‍‍‍‍ർ)
October 27
11:23 2022

കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വൊളന്റിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമസേന രൂപീകരിക്കും. സേനയുടെ നാമകരണവും രൂപീകരണ പ്രഖ്യാപനവും ഇന്ന് (ഒക്ടോബർ 27)  രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ഗതാഗത  മന്ത്രി   ആന്റണി രാജു അധ്യക്ഷത വഹിക്കും.  വി കെ പ്രശാന്ത് എംഎൽഎ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർഥികളിൽനിന്നും തിരഞ്ഞെടുക്കുന്ന പത്തുപേർ വീതമുള്ള (ആകെ 20) വൊളന്റിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല കർമസേനയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ കർമസേനാംഗവും മൂന്നുവർഷക്കാലം ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയർമാർക്ക് മാർഗനിർദേശവും പരിശീലനവും നൽകും. പ്രസംഗപാടവം, കല-കായിക രംഗങ്ങളിലെ മിടുക്ക് തുടങ്ങിയവ കർമ്മസേനയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അധികയോഗ്യതകളായി കണക്കാക്കും. തെരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയർമാർക്ക് കൗൺസലിംഗ്, നിയമാവബോധം, ആശയവിനിമയ നൈപുണി എന്നിവയ്ക്ക് മികച്ച പരിശീലനം നൽകും. മികച്ച വളണ്ടിയർമാരെ ക്യാമ്പസ് – ജില്ല – സംസ്ഥാന തലങ്ങളിൽ ആദരിക്കുകയും സാക്ഷ്യപത്രങ്ങൾ നൽകുകയും ചെയ്യും.

പ്രിൻസിപ്പാൾ ചെയർമാനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും എൻസിസി ഓഫീസറും മെമ്പർ സെക്രട്ടറിമാരുമായിട്ടാകും കർമസേനയുടെ ക്യാംപസ് തല ഭരണ സംവിധാനം രൂപീകരിക്കുക. മുതിർന്ന അധ്യാപകർ, പിടിഎ മെമ്പർ പ്രതിനിധി, എൻഎസ്എസ് – എൻസിസി വിദ്യാർഥി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധി, ഹെൽത്ത് ഇൻസ്‌പെക്ടർ, പോലീസ്-എക്‌സൈസ് വകുപ്പ് പ്രതിനിധികൾ, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി, രണ്ട് പ്രാദേശിക സാമൂഹ്യപ്രവർത്തകർ എന്നിവരാകും എക്‌സിക്യൂട്ടീവ് കമ്മിറ്റി. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും, മുഴുവൻ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളും, തിരഞ്ഞെടുത്ത പ്രാദേശിക യുവജന ക്‌ളബ്ബുകളുടെ പ്രതിനിധികളും, ക്ലാസ് പ്രതിനിധികൾ, പൂർവ്വവിദ്യാർഥിപ്രതിനിധി, വിരമിച്ച അധ്യാപകരും മറ്റു ജീവനക്കാരും എന്നിവർ ഉൾപ്പെട്ടതാണ് ജനറൽ ബോഡി. എല്ലാ മൂന്നു മാസത്തിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. മെമ്പർ സെക്രട്ടറിമാർ അതിൽ പ്രവർത്തന റിപ്പോർട്ടു വെക്കും. എല്ലാ അധ്യയനവർഷാരംഭത്തിലും അവസാനത്തിലും ജനറൽ ബോഡി യോഗം ചേരും. പ്രവർത്തനറിപ്പോർട്ട് അവർക്കും ലഭ്യമാക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment