കൊട്ടാരക്കര : മാതാവും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. പനവേലിയിൽ പുത്തൻവീട്ടിൽ സന്തോഷ്(50), ചെല്ലമ്മ(78) എന്നിവരാണ് മരണപ്പെട്ടത്. വീടിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട സന്തോഷിന് നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തൊട്ടുപിന്നാലെ മാതാവും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല
കൊട്ടാരക്കരയിൽ നിന്നും ഡിവൈഎസ്പി ജീ ഡി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധനകൾ നടത്തി. മേൽ നടപടികൾ സ്വീകരിച്ചു.