Asian Metro News

നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു

നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു
October 21
12:20 2022

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനമായി. മില്ലുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മിൽ അലോട്ട്‌മെന്റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റിൽ പൂർത്തിയായിരുന്നു. എന്നാൽ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ ചില കാര്യങ്ങളിൽ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സർക്കാരിന് അരിയാക്കി തിരികെ നൽകുന്നതിന് വേണ്ടിയുള്ള കരാറിൽ ഏർപ്പെടാൻ തയ്യാറാവാതെ മാറിനിൽക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു.

നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ കേന്ദ്രസർക്കാർ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റൽ നെല്ല് പ്രോസസ്സ് ചെയ്യുമ്പോൾ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകൾ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാൽ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം സംസ്ഥാനത്ത് ഇത് 64.5 ശതമാനം ആയി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ സമീപകാലത്ത് ഇപ്രകാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വിധിച്ച് ഹൈക്കോടതി 68 ശതമാനം ഔട്ട് ടേൺ റേഷ്യോ പുനഃസ്ഥാപിച്ചു. ഇത് 64.5 ശതമാനം ആയി നിലനിർത്തണമെന്നതായിരുന്നു മില്ലുടമകളുടെ മുഖ്യ ആവശ്യം.

മില്ലുടമകൾക്ക് സപ്ലൈകോ കൈകാര്യചെലവിനത്തിൽ ക്വിന്റലിന് 214 രൂപ എന്ന നിരക്കിൽ നൽകുന്ന തുകയുടെ മേൽ പൂർണ്ണമായും അഞ്ച് ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തുന്നതിന് ജി.എസ്.ടി. കൗൺസിൽ കൈക്കൊണ്ട തീരുമാനം പിൻവലിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടിരുന്നു.

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംഭരിച്ചുവെച്ച നെല്ല് നശിച്ചുപോയതിനാൽ സപ്ലൈകോയ്ക്കുണ്ടായ നഷ്ടം മൂലം പ്രോസസ്സിംഗ് ചാർജ്ജിനത്തിൽ നൽകേണ്ട 15.37 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് അടിയന്തിരമായി അനുവദിച്ചുനൽകണമെന്നും കൈകാര്യച്ചെലവ് ക്വിന്റലിന് 214 രൂപ എന്നതിൽ നിന്ന് 286 രൂപയായി ഉയർത്തണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment